Featured

#waves | കള്ളക്കടൽ പ്രതിഭാസം; അഴിയൂരിലെ തീരപ്രദേശത്ത് വെള്ളം കയറി

News |
Oct 19, 2024 03:07 PM

അഴിയൂർ: (vatakara.truevisionnews.com)കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി അഴിയൂരിലെ തീരപ്രദേശത്തും വെള്ളം കയറി.

ചെറിയ വളപ്പിൽ രോഹിണി, വൈദ്യർ കുനിയിൽ ലീല, തയ്യിൽ പടി സൈബു, നാജിർ മഹലിൽ സീനത്ത് എന്നിവരുടെ വീടുകൾക്ക് ചുറ്റുമാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ഉയർന്ന തിരമാലകൾ തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു. അഴിയൂർ അണ്ടിക്കമ്പനി നടുത്തോട്ടിലേക്കും അഞ്ചാംപീടിക കീരിത്തോട്ടിലേക്കും വെള്ളം ഒഴുകി എത്തി.

തോടിന്റെ ഇരുകരകളിലും ഉള്ള വീടുകൾക്ക് ചുറ്റുമാണ് വെള്ളം കയറിയത്. ഇതോടെ വീട്ടുകാർ ഭീതിയിലായി. തോടുകളിലേക്ക് ഇരച്ചു കയറിയ വെള്ളം ചാലുകൾ കീറി കടലിലേക്ക് തന്നെ ഒഴുക്കി വിട്ടു.

നാശനഷ്ടമൊന്നും ഉണ്ടായില്ല. പൂഴിത്തല ഭാഗത്തും കടലേറ്റമുണ്ടായിരുന്നു

#Water #entered #coastal #area #Azhiyur

Next TV

Top Stories










News Roundup