Oct 19, 2024 09:36 PM

വടകര: (vatakara.truevisionnews.com)വടകരയുടെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കാൻ നഗരസഭ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരം മിഴിതുറന്നു.

വടകരയുടെ ഹൃദയ ഭാഗത്ത് അതിഥി മന്ദിരത്തിനുസമീപത്തായി നിർമ്മിച്ച ചത്വരം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ നാടിന് സമർപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി.

നഗരസഭ 50 ലക്ഷം രൂപ വകയിരുത്തിയാണ് ചത്വരം നിർമിച്ചത്. തുറന്ന വേദിക്കു പുറമെ, ദീപാലങ്കാരം, ചുറ്റുമതിൽ, ഗേറ്റ്, യാർഡ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്.

തുറന്ന വേദിക്ക് മുന്നിലും വശങ്ങളിലുമായി 500 ഓളം പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ വീക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ചത്വരത്തിൻ്റെ നിർമാണം.

വടകരയുടെ കലാ സാംസ്കാരിക കായിക പെരുമ വിളിച്ചോതുന്ന കളരി, തെയ്യം, വോളിബോൾ തുടങ്ങിയവയുടെ ചുമർ ശിൽപ്പങ്ങളും ചത്വരത്തിന് മാറ്റുകൂട്ടുന്നുണ്ട്.

സാംസ്കാരിക പരിപാടികൾക്ക് ഒപ്പം സായാഹ്നങ്ങളിൽ സമയം ചെലവഴി ക്കാനും, ചലച്ചിത്ര പ്രദർശനങ്ങൾക്കും ഉൾപ്പെടെ ചത്വരം ഇനി വേദിയാകും.

നഗരസഭ സാംസ്കാരിക അക്കാദിമിയുടെ ഉദ്ഘാടന വേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന പ്രഖ്യാപനം നടന്നത്.

ഞായർ, തിങ്കൾ ദിവസങ്ങളിലായി വിവിധ കലാ- സാംസ്കാരിക പരിപാടികളും ചത്വരത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

ടി പി ഗോപാലൻ, സതീശൻ കുരിയാടി, പ്രൊഫ. കെ കെ മഹമൂദ്, പറമ്പത്ത് രാജൻ, എൻ എം ബിജു, എ വി ഗണേശൻ, പി സോമശേഖരൻ, ടി വി ബാലകൃഷ്ണൻ, എം പി അബ്ദുള്ള, കെ പ്രകാശൻ, എ പി ഷാജിത്ത്, നിസാം പുത്തൂർ, ടി രാജൻ എന്നിവർ സംസാരിച്ചു.

വൈസ് ചെയർമാൻ പി കെ സതീശൻ സ്വാഗതവും സെക്രട്ടറി എൻ കെ ഹരീഷ് നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന് മുന്നോടിയായി നഗരത്തിൽ സാംസ്കാരിക ഘോഷയാത്രയും നടന്നു.

#square #opened #make #Vadakara #evenings #more #culturally #rich

Next TV

Top Stories










News Roundup