#campaign | വിപുലമായ മുന്നൊരുക്കം; ആയഞ്ചേരിയിൽ മാലിന്യമുക്തം നവകേരളം കാമ്പയിൻ നവമ്പർ 1 ന്

#campaign | വിപുലമായ മുന്നൊരുക്കം; ആയഞ്ചേരിയിൽ മാലിന്യമുക്തം നവകേരളം കാമ്പയിൻ നവമ്പർ 1 ന്
Oct 22, 2024 10:52 AM | By Jain Rosviya

ആയഞ്ചേരി:(vatakara.truevisionnews.com)മാലിന്യമുക്തം നവകേരളം കേമ്പയിൻ്റെ ഭാഗമായ് വാർഡ് തല പ്രഖ്യാപനം നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് 12-ാം വാർഡ് സംഘാടക സമിതി യോഗം തീരുമാനിച്ചു.

കേരളപ്പിറവി ദിനമായ നവമ്പർ 1 ന് കടമേരി എൽ പി സ്കൂൾ ഹരിത വിദ്യാലയമായ് പ്രഖ്യാപിക്കാനും, അംഗൻവാടിയും, രണ്ട് കുടുബശ്രീ അയൽകൂട്ടങ്ങളും മാലിന്യ മുക്തമായ് പ്രഖ്യാപിക്കാനും തീരുമാനിച്ചു.

നവമ്പർ 14 ന് ബോധവൽക്കരണ പ്രചരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിക്കാനും തുടർന്ന് വിളംബര ജാഥയും, അങ്ങാടികളും ഓഫീസുകളും ശുചീകരിക്കാനും, അയൽകൂട്ടങ്ങൾ മാലിന്യ മുക്ത പ്രഖ്യാപനം നടത്താനും തീരുമാനിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധീഖ്, ജെ എച്ച് ഐ ഇന്ദിര, പ്രധാന അധ്യാപിക ആശ കെ, അംഗൻവാടി വർക്കർ സനില, കുടുബശ്രീ സി ഡി എസ്സ് അംഗം നിഷ കെ , സജേഷ് കെ.വി, രോഹിത്ത് ആർ, നവിത സുരേഷ്, അഖിൽ എം എന്നിവർ സംസാരിച്ചു.






#extensive #preparation #November #1 #campaign #Navakerala #Ayanchery

Next TV

Related Stories
Top Stories










News Roundup