വടകര : (vatakara.truevisionnews.com)താലൂക്കിൽ കോഴിക്കോട് ജില്ലയിൽ സംസ്ഥാന ലൈബ്രറി കൗൺസിലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 600 ഓളം ലൈബ്രറികളുടെ 2024-25 വർഷത്തെ ഗ്രേഡ് നിർണ്ണയം നടത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചു.
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടരി എൻ. ഉദയൻ കൺവീനറും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടരി മനയത്ത് ചന്ദ്രൻ, എം.ജനാർദ്ദനൻ,കെ.ബാലൻ കൗൺസിൽ ഓഫീസ് ക്ലാർക്ക് ബി ബബീഷ് എന്നിവർ അംഗങ്ങളുമായുള്ള ഗ്രഡേഷൻ കമ്മറ്റി ലൈബ്രറികളിൽ നേരിട്ട് സന്ദർശനം നടത്തിയാണ് ഗ്രേഡ് നിർണ്ണയം നടത്തുന്നത്.
വടകര താലൂക്കിലെ 157 ലൈബ്രറികളിലാണ് ആദ്യം ഗ്രേഡ് നിർണ്ണയം നടത്തുക.
ലൈബ്രറി പ്രവർത്തനങ്ങൾക്കു പുറമെ ബാലവേദി, വയോജനവേദി, യുവത, കായിക വേദി,സാംസ്കാരിക വേദി തുടങ്ങിയ വേദികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടും കൂടാതെ പ്രതിമാസ പരിപാടികൾ ,പുസ്തകസംഖ്യ മറ്റു സേവനങ്ങൾ,എന്നിവയും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തപ്പെടും .
മാർക്കുകളുടെ അടിസ്ഥാനത്തിലാണ് ലൈബ്രറികളുടെ ഗ്രേഡ് നിർണ്ണയിക്കുന്നത്എ പ്ലസ് മുതൽ എഫ് വരെയുള്ള ഏഴു ഗ്രേഡുകളാണ് ലൈബ്രറികൾക്ക് നൽകി വരുന്നത്.
90 നും 100 നും ഇടയിൽ മാർക്ക് ലഭിക്കുന്ന ലൈബ്രറികൾക്ക് എ പ്ലസ് ഗ്രേഡും 75 മുതൽ 89 വരെ എ ഗ്രേഡും, 60 മുതൽ 74 വരെ ബി ഗ്രേഡും, 50 മുതൽ 59 വരെ സി ഗ്രേഡും, 40 മുതൽ 49 വരെ ഡി ഗ്രേഡും, 30 മുതൽ 39 വരെ ഇ ഗ്രേഡും 20 മുതൽ 29 വരെ എഫ് ഗ്രേഡിനും അർഹത ഉണ്ടായിരിക്കും.
ചുരുങ്ങിയത് 20 മാർക്ക് ലഭിക്കുന്ന ഗ്രന്ഥ ശാലകൾക്ക് മാത്രമേ ഗ്രേഡിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.
കുറഞ്ഞത് 1000 പുസ്തകങ്ങളും പ്രതിവർഷം 2000 പുസ്തക വിതരണവും 3 പത്രങ്ങളും 7 ആനുകാലികങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഗ്രേഡിന് പരിഗണിക്കുകയുള്ളൂ.ഡിസംബർ 18 നു ജില്ലയിലെ ഗ്രേഡിംങ്ങ് പരിശോധന പൂർത്തിയാകും
#Library #gradation #Examinations #grade #determination #libraries #district #started