#AIThala | എ.ഐ 'തല' ഫസ്റ്റടിച്ചു; ഹൈസ്കൂൾ ശാസ്ത്ര നാടകത്തിൽ മേമുണ്ടയുടെ വിജയഗാഥ

#AIThala | എ.ഐ 'തല' ഫസ്റ്റടിച്ചു; ഹൈസ്കൂൾ ശാസ്ത്ര നാടകത്തിൽ മേമുണ്ടയുടെ വിജയഗാഥ
Oct 26, 2024 11:15 AM | By Jain Rosviya

വടകര: (vatakara.truevisionnews.com)നാടകപ്പെരുമ തീർത്ത മേമുണ്ടയുടെ വിജയഗാഥ തുടരുന്നു. ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം 'തല' എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക്.

ഇതേ നാടകത്തിലെ ഫിദൽ ഗൗതം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നാടക രചനയ്ക്കും സംവിധാനത്തിനുമുള്ള അംഗീകാരം ജിനോ ജോസഫിനും ലഭിച്ചു.

നിർമ്മിത ബുദ്ധിയാണ് നാടക ഇതിവൃത്തം. അന്ധവിശ്വാസത്തിനും, പ്രകൃതി ചൂഷണത്തിനുമെതിരായ ശക്തമായ സന്ദേശമായ നാടകം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 

ഊരിലെ അന്തവിശ്വാസങ്ങൾക്കെതിരെ ശാസത്ര ബോധം ഉയർത്തിപ്പിടിച്ച അച്ഛനും മകനും കേന്ദ്രകഥാപാത്രങ്ങളായാണ് നാടകം വികസിക്കുന്നത്.

അന്തവിശ്വാസങ്ങൾ തുറന്ന് കാട്ടിയ അച്ഛനെ ഊരുവിലക്കി നാടുകടത്തിയെങ്കിലും ശാസ്ത്ര വഴി വിടാതെ പിൻതുടർന്ന മകൻഊരുകാരുടെ ആരാധനാ മൂർത്തിയായ മാടൻ വല്യച്ഛൻ്റെ തലയോട്ടിക്കകത്ത് എ.ഐ ചിപ്പ് സ്ഥപിച്ച് പ്രകൃതി ദുരന്തങ്ങളും മറ്റും കൃത്യമായി പ്രവചിക്കുന്നു.

പ്രവചനങ്ങൾ പലതും യാഥാർത്ഥ്യമായപ്പോൾ തലയോട്ടിക്കുള്ളിൽ ഘടിപ്പിച്ച ചിപ്പ് പുറത്തെടുത്ത് ശാസ്ത്ര സത്യം വെളിപ്പെടുന്നിടത്ത് നാടകത്തിന് തിരശ്ചീല വീഴുന്നു.

"മരിച്ച് മണ്ണടിഞ്ഞവരുടെ ചിതൽ തിന്ന തലയോട്ടികളല്ല മരണമില്ലാത്ത ചിന്തകൾ പേറുന്നവരുടെ ജീവനുള്ള തലച്ചോറുകളാണ് ചരിത്രം രചിച്ചത്.

മനുഷ്യർ നിർമ്മിച്ച യന്ത്രങ്ങൾ ലോകം നിയന്ത്രിക്കുന്ന കാലത്ത് ഇനിയെങ്കിലും തലച്ചോറ് കൊണ്ട് ചിന്തിക്ക് " നാടകം ആഹ്വാനം ചെയ്യുന്നു.

കഴിഞ്ഞ 20 വർഷക്കാലമായി ശാസ്ത്ര നാടകത്തിൽ ജില്ലാ -സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളിലെ യാഷിൻറാം സി എം, ലാമിയ എസ് ആർ, നീഹാർ ഗൗതം വി കെ, അദ്രിനാദ്, ഇഷാൻ, ഫിദൽ ഗൗതം, ഹരിദേവ് ഒതയോത്ത്, വേദിക നിധിൻ എന്നിവരാണ് നാടകത്തെ അരങ്ങിലെത്തിച്ചത്.

സയൻസ് അധ്യാപകനായ രാഗേഷ് പുറ്റാറത്ത് നടകസംഘത്തിന് നേതൃത്വം നൽകി.

#AIThala #debuts #Memunda #success #story #high #school #science #drama

Next TV

Related Stories
#Malabargoldthanalpharmacy | മരുന്നുകൾ വിലക്കുറവിൽ; മലബാർ ഗോൾഡ് -തണൽ ഫാർമസിയുടെ മണിയൂർ ശാഖ  പ്രവർത്തനമാരംഭിച്ചു

Nov 26, 2024 08:45 PM

#Malabargoldthanalpharmacy | മരുന്നുകൾ വിലക്കുറവിൽ; മലബാർ ഗോൾഡ് -തണൽ ഫാർമസിയുടെ മണിയൂർ ശാഖ പ്രവർത്തനമാരംഭിച്ചു

മണിയൂർ "കാരുണ്യം " പാലിയേറ്റിവുമായി സഹകരിച്ചാണ് ഇവിടെ ഫാർമസി...

Read More >>
#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 26, 2024 02:42 PM

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും...

Read More >>
#arrest | കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 106 മദ്യ കുപ്പിയുമായി വടകര സ്വദേശിയടക്കം മൂ​ന്ന് പേർ പിടിയിൽ

Nov 26, 2024 01:21 PM

#arrest | കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 106 മദ്യ കുപ്പിയുമായി വടകര സ്വദേശിയടക്കം മൂ​ന്ന് പേർ പിടിയിൽ

വടകര സ്വദേശി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും അ​ബ്കാ​രി കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് എ​ക്‌​സൈ​സ്...

Read More >>
#PARCO | റേഡിയോളജി വിഭാ​ഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകളുമായി പാർകോ

Nov 26, 2024 11:18 AM

#PARCO | റേഡിയോളജി വിഭാ​ഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകളുമായി പാർകോ

വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി...

Read More >>
#SDPI | ഷാഹി മസ്ജിദ് പൊലീസ് വെടിവെപ്പ്; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് എസ് ഡി പി ഐ

Nov 26, 2024 10:57 AM

#SDPI | ഷാഹി മസ്ജിദ് പൊലീസ് വെടിവെപ്പ്; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് എസ് ഡി പി ഐ

യോഗി സർക്കാരിന്റെ വികൃതമുഖമാണ് ഷാഹി വിഷയത്തിലൂടെ വെളിവാകുന്നതെന്ന് പ്രതിഷേധ പ്രകടനം തുറന്നു...

Read More >>
#SDPI | വഖഫ്; മദ്രസ്സ സംരക്ഷണ സമിതി രൂപികരിച്ച് എസ് ഡി പി ഐ

Nov 26, 2024 10:38 AM

#SDPI | വഖഫ്; മദ്രസ്സ സംരക്ഷണ സമിതി രൂപികരിച്ച് എസ് ഡി പി ഐ

ജനാധിപത്യ മതേതര ചേരികളിൽ നിന്നും കൃത്യമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും എസ് ഡി പി ഐ സംസ്ഥാനട്രഷറർ എൻ.കെ റഷീദ് ഉമരി യോഗം ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories