വടകര: (vatakara.truevisionnews.com)റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടത്തുന്ന പരിഷ്കാരങ്ങൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി കഴിഞ്ഞദിവസം ഓഫീസിനകത്ത് കമ്പിവേലി കൊണ്ട് നിർമ്മിച്ച ഒരു ബോക്സ് സ്ഥാപിച്ചിരുന്നു.
പിആർഒ കൗണ്ടറിനും ഇ സേവ കേന്ദ്രത്തിനും ഇടയിലാണ് ബോക്സ് വച്ചത്. നേരത്തെ തന്നെ നിന്ന് തിരിയാൻ കഴിയാതെ പ്രയാസപ്പെടുമ്പോഴാണ് ഈയൊരു ദുരിതം വന്നത്.
ബോക്സ് സ്ഥാപിച്ചതോടെ ജനം കാര്യങ്ങൾ പിആർഒ വിൽ നിന്നും അറിയാനായി ക്യൂ നിൽക്കേണ്ടി വരുന്നത് വരാന്തയിലാണ്. ഓഫീസിന് മുൻഭാഗം ഞെരിഞ്ഞു അമർന്ന സ്ഥിതിയാണ്.
കഴിഞ്ഞദിവസം ജോയിൻ ട്രാൻസ്പോർട്ട് കമ്മീഷണർ വടകര ഓഫീസിൽ എത്തിയപ്പോൾ ട്രാൻസ്പോർട്ട് കമ്മീഷണർ അടക്കമുള്ളവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കാൻ പറഞ്ഞിരുന്നു, എന്നാൽ അതും നടന്നില്ല.
ജനങ്ങൾക്ക് ലഭിക്കേണ്ട പല സേവനങ്ങളും ദിവസങ്ങൾ ഏറെ വൈകിയാണ് ലഭിക്കുന്നതെന്ന് പരാതിയുണ്ട്.
എന്നാൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നവർക്ക് സുഗമമായി കാര്യങ്ങൾ നടത്താനാണ് പുതിയ പരിഷ്കാരം എന്ന് വടകര ആർടിഒ ഓഫീസ് അറിയിച്ചു.
#people #overwhelmed #New #reform #Vadakara #RTO #office