വടകര : (vatakara.truevisionnews.com)വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾ 30 ന് നടത്താൻ തീരുമാനിച്ച സൂചനാ പണിമുടക്ക് പിൻവലിച്ചു.
ജില്ല ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്.
ഡി.എ വിതരണം ചെയ്യുക, കലക്ഷൻ ബത്ത അവസാനിപ്പിക്കുക, മുഴുവൻ ബസുകളിലും ക്ലീനർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 30ന് സൂചന പണിമുടക്കം പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലാ ലേബർ ഓഫീസർ വിളിച്ച് യോഗത്തിൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഡി. എ രണ്ടു ഗഡുക്കളായി വിതരണം ചെയ്യാനും.
ആദ്യ ഗഡു ഡിസംബർ ഒന്നു മുതലും രണ്ടാം ഗഡു 2025 ഫെബ്രുവരി ഒന്നുമുതലും വിതരണം ചെയ്യുവാൻ തീരുമാനിച്ചതായി തൊഴിലാളി പ്രതിനിധികൾ അറിയിച്ചു.
കൂടാതെ കലക്ഷൻ ബത്ത അവസാനിപ്പിക്കണമെന്നും മുഴുവൻ ബസ്സുകളിലും ക്ലീനർമാരെ നിയമിക്കണമെന്നു ഉള്ള മുൻ തീരുമാനം നടപ്പിലാക്കാനും തീരുമാനിച്ചു.
യോഗത്തിൽ ഉടമകളെ പ്രതിനിധീകരിച്ച് എ.പി.ഹരിദാസൻ, ഇ സി കുഞ്ഞമ്മദ് ഇ ജിജു കുമാർ. എം കെ ഗോപാലൻ എന്നിവരും തൊഴിലാളി യൂണിയനുകളെ 3 പ്രതിനിധീകരിച്ച് എ സതീശൻ, എം ബാലകൃഷ്ണൻ, സേതുമാധവൻ, പി സജീവ് കുമാർ, വിനോദ് ചെറിയത്ത്, വി.പി മജീദ്, കെ പ്രകാശൻ എന്നിവരും പങ്കെടുത്തു
#bus #strike #scheduled#held #on #30th #Vadakara #taluk #has #been #called #off