ഒഞ്ചിയം: (vatakara.truevisionnews.com) ഭക്ഷണ മാലിന്യങ്ങൾ പൊതു സ്ഥലത്ത് കൊണ്ടു തള്ളുന്നു. ചീഞ്ഞ് നാറ്റം സഹിക്കാനാകാതെ അംഗണവാടി കുട്ടികളും നാട്ടുകാരും ദുരിതത്തിൽ.
വഴിയരിക്കിൽ മാലിന്യം തള്ളുന്നത് പതിവായതായും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ.
ഒഞ്ചിയം പാലം -മണപ്പുറം റോഡിൽ കസ്തുരിക്കുനി അംഗനവാടിക്ക് സമീപമാണ് നിരന്തരം ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത്.
ദുർഗന്ധം വമിക്കുന്ന വേസ്റ്റുകൾ സമീപത്തുള്ള അംഗനവാടിയിലെ കുരുന്നുകൾക്ക് പോലും ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിലാണ് ഉപേക്ഷിക്കപ്പെടുന്നത്.
ഒന്നിടവിട്ട ദിവസങ്ങളിൽ മാലിന്യ കൂമ്പാരങ്ങൾ റോഡിൻറെ സമീപങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾനിരന്തരം ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ കണ്ണ് വെട്ടിച്ച് ഇന്നും രാവിലെയും റോഡ് അരികിൽ മാലിന്യം തള്ളുകയുണ്ടായി.
മാലിന്യം തള്ളപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ മാലിന്യ സഞ്ചി പരിശോധിക്കുകയും അതിൽ നിന്നും വിവിധ ബില്ലുകൾ കിട്ടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബില്ലിലെ നമ്പർ ഉപയോഗിച്ച് നമ്പറിൻ്റെ ഉടമയെ ബദ്ധപ്പെട്ടപ്പോൾ അയാൾ മോശമായ ഭാഷയിൽ പ്രതിക്കരിക്കുകയാണ് ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു.
ഇതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് മെമ്പറെ വിവരമറിയിക്കുകയും മെമ്പർ ഹെൽത്ത് ഇൻസ്പെക്റ്ററുടെ സാന്നിധ്യത്തിൽ സംഭവസ്ഥലം പരിശോധിക്കുകയും ചെയ്തു. തുടർ നടപടികൾ ഉടൻ തന്നെ കൈകൊള്ളാമെന്ന് പഞ്ചായത്ത് മെമ്പറും ഹെൽത്ത് ഇൻസ്പെക്ടറും പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.
മാലിന്യം റോഡരികിൽ തള്ളി കൊണ്ടിരുന്ന വ്യക്തികളെ കണ്ടെത്തി അയാളെ കൊണ്ട് തന്നെ ഈ മാലിന്യങ്ങൾ ഇവിടെ നിന്നും നീക്കം ചെയ്യിപ്പിക്കണം എന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
#Anganwadi #children #are #misery #regularly #throw #garbage #roadside