Featured

#KKrema | ജെ.ടി റോഡിലെ വെള്ളക്കെട്ട്; റോഡുപണി ഒരാഴ്ചക്കകമെന്ന് എം.എൽ.എ

News |
Oct 30, 2024 02:21 PM

വടകര: (vatakara.truevisionnews.com)ജെ.ടി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനായി റോഡ് ഉയർത്തി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച തുടങ്ങുമെന്ന് കെ.കെ രമ എം.എൽ.എ അറിയിച്ചു.

കഴിഞ്ഞ ദിവസം വടകര ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ ഇക്കാര്യത്തിൽ ഉറപ്പു നൽകിയതായി എം.എൽ.എ പറഞ്ഞു.

20 ലക്ഷമാണ് എസ്റ്റിമേറ്റ്. മഴക്കാലത്ത് വലിയ തോതിൽ വെള്ളം കയറുന്ന ഇവിടെ വാഹനയാത്രയ്ക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാവുന്നതാണ്.

റോഡിൻ്റെ ഓരോ വശങ്ങളിലായാണ് കൾവെർട്ട് പ്രവൃത്തി നടക്കുക. അതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചതായി എം.എൽ.എ പറഞ്ഞു.

#Water #Dam #JT #Road #MLA #said#road #work #will #completed #within #week

Next TV

Top Stories










News Roundup






GCC News