വടകര: വടകര താലൂക്കിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ പുതിയാപ്പ് ശ്രീ ചോയ്യോത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം നാളെ തുടങ്ങും.
കാലത്ത് 5 ന് ഗണപതി ഹോമം, 7നും 7.45 ശൃം ഇടയിൽ പ്രതിഷ്ഠാ ദിന ചടങ്ങ്, തുടർന്ന് കൊടിയേറും.
ദീപാരാധന, 10.30മുതൽ ആധ്യാത്മിക പ്രഭാഷണം, 11.30മുതൽ അന്നദാനം, വൈകുന്നേരം അഞ്ചിന് കലശം, അരിച്ചാർത്തൽ, 7.30 ഗുളികൻ വെള്ളാട്ടം, 8.30 മുതൽ ഭക്തി ഗാനമേള നടക്കും.
27 ന് രാവിലെ ചെണ്ടമേളം, ഉച്ചയ്ക്ക് ശേഷം 3. ന് മഞ്ഞൾ പൊടി വരവ്, ഇളനീർ വരവ്, 6ന് ദീപാരാധന, 6.30 നു ഗുളികൻ വെള്ളാട്ടം, കുട്ടിച്ചാത്തൻ വെള്ളാട്ടം, പൂക്കലശം വരവ് 11 ന് ഗുരുതി, ഭഗവതി വെള്ളാട്ടം, കാരണവർ വെള്ളാട്ടം എന്നീ പരിപാടികൾ അരങ്ങേറും.
28 ന് കാലത്ത് 4 മണിക്ക് ഗുളികൻ തിറയാട്ടം, കുട്ടിച്ചാത്തൻ തിറയാട്ടം, കാരണവർ തിറ യാട്ടം, വസൂരി മാല തിറയാട്ടം, ഉച്ചയ്ക്ക് ഇളനീർ അഭിഷേകം, മഞ്ഞൾ പൊടി അഭിഷേകം, ശേഷം നടയടക്കൽ തുടങ്ങിയവയോടെ മഹോൽസവം സമാപിക്കും.
#Puthyapp #Shree #Choyot #Bhagavathy #Temple #Thira #Mahotsav #begins #tomorrow