---
title: "#CPIM | തീരദേശം ചുകപ്പണിഞ്ഞു; സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്  ചോമ്പാൽ ഒരുങ്ങി"
english_title: "#coast #plowed #Chompal #all #set #CPI(M) #onchiyam #area #conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246446/coast-plowed-chompal-all-set-cpim-onchiyam-area-conference"
published_at: "2024-10-31T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67235dc88c764_cpim.jpg"
keywords: []
---

# #CPIM | തീരദേശം ചുകപ്പണിഞ്ഞു; സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്  ചോമ്പാൽ ഒരുങ്ങി

> **Lead Summary:** **ഒഞ്ചിയം: **മത്സ്യതൊഴിലാളി ഗ്രാമമായ തീരദേശം ചുകപ്പണിഞ്ഞു. സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ചോമ്പാൽ ഒരുങ്ങി.

## Article Content

**ഒഞ്ചിയം: **മത്സ്യതൊഴിലാളി ഗ്രാമമായ തീരദേശം ചുകപ്പണിഞ്ഞു. സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ചോമ്പാൽ ഒരുങ്ങി.

സിപിഐ എം ഒഞ്ചിയ ഏരിയാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ചോമ്പാലിൽ നടക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം ഇ എം ദയാനന്ദൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഞായർ വൈകിട്ട് മുക്കാളി കേന്ദ്രീകരിച്ചു നടക്കുന്ന റെഡ് വളണ്ടിയർമാർച്ച് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിക്കും.

പൊതു സമ്മേളനത്തിൽ ടി പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി മോഹനൻ തുടങ്ങിയവർ സംസാരിക്കും.

സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാഴ്ച വൈകിട്ട് 4 ന് പതാക -ദീപ ഗിഖ -കൊടിമര ജാഥകളുണ്ടാവും. ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്നും പതാക ആർ ഗോപാലന്റെ നേതൃത്വത്തിൽ പുറപ്പെടും.

കല്ലാമലയിലെ ഇ എം ദയാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊടിമരവും രക്തസാക്ഷി പി കെ രമേശന്റെ ബലികുടീരത്തിൽ നിന്ന് പി രാജന്റെ നേതൃത്വത്തിൽ ദീപ ശിഖയും കൊണ്ട് വരും.

ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെടുന്ന ജാഥകൾ കുഞ്ഞിപ്പള്ളിയിൽകേന്ദ്രീകരിച്ചു പൊതു സമ്മേളന നഗരിയിൽ എത്തിച്ചേരും.

വൈകിട്ട് 6 ന് സ്വാഗത സംഘം ചെയർമാൻ പി ശ്രീധരൻ പതാക ഉയർത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246446/coast-plowed-chompal-all-set-cpim-onchiyam-area-conference)