വടകര: (vatakara.truevisionnews.com) അഞ്ചുവിളക്ക് ജംഗ്ഷനു സമീപം മുനിസിപ്പൽ ലൈബ്രറി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. ചുമരിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം നിലമാകെ ചെളിയിൽ മുക്കുകയാണ്. കടുത്ത വേനലായതിനാൽ ശുദ്ധജല വിതരണത്തിൽ നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ് വാട്ടർ അതോറിറ്റി.


ഇതിനിടയിലാണ് വെള്ളം പാഴായിപോകുന്ന സ്ഥിതി. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി. വിവരം സമീപത്തെ കച്ചവടക്കാർ വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടി മാത്രമില്ല. ശുദ്ധജലം തുറന്നുവിടുമ്പോൾ ഇവിടെ പുറത്തേക്കാണ് വെള്ളത്തിന്റെ പോക്ക്.
#pipe #bursts #Vadakara #causing #drinking #water #wasted