---
title: "ആവശ്യമായ ഹട്ടുകള്‍; ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്"
english_title: "#huts #Maniyur #Grama #Panchayath #launches #farm #tourism #project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280693/huts-maniyur-grama-panchayath-launches-farm-tourism-project"
published_at: "2025-04-02T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecc7615a2e3_Untitled-1.jpg"
keywords: []
---

# ആവശ്യമായ ഹട്ടുകള്‍; ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **മണിയൂർ: **ജില്ലയിലെ നെല്ലറയായ ചെരണ്ടത്തൂർ ചിറയിൽ ഫാം ടൂറിസം പദ്ധതിയുമായി മണിയൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിക്കും.

## Article Content

**മണിയൂർ: **ജില്ലയിലെ നെല്ലറയായ ചെരണ്ടത്തൂർ ചിറയിൽ ഫാം ടൂറിസം പദ്ധതിയുമായി മണിയൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിക്കും.

മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് അധ്യക്ഷത വഹിക്കും. കുറ്റ്യാടി പുഴയുടെ ഓരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിൻ്റെ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിക്കും നെൽകൃഷിക്കും ദോഷം ചെയ്യാത്ത രീതിയിൽ ഇക്കോ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

ചെരണ്ടത്തൂർ ചിറയിലെ പ്രധാന നടുത്തോടിലെ വരമ്പുകൾ കയർ ഭൂവ വസ്ത്രം ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുക, നടുതോട്ടിലൂടെ യാത്രക്കായി പെഡൽ ബോട്ടുകൾ, അലങ്കാരവിളക്കുകൾ, സെൽഫി പോയിൻ്റ്, ഏറുമാടം, വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഹട്ടുകൾ എന്നിവയാണ് ഒരുക്കുക.

പദ്ധതിക്കായി ജില്ലാ പഞ്ചായത്തിൻ്റെ 50 ലക്ഷം, എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം, പഞ്ചായത്ത് വിഹിതമായ 25 ലക്ഷം ഉൾപ്പടെ ഒരു കോടി രൂപക്കാണ് പദ്ധതി യാഥാർത്ഥ്യമാക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് കരാർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280693/huts-maniyur-grama-panchayath-launches-farm-tourism-project)