ആയഞ്ചേരി:(vatakara.truevisionnews.com) മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി, നവമ്പർ ഒന്ന് കേരളപ്പിറവി ദിനത്തിൽ പഞ്ചായത്തിലെ ലക്ഷ്യം പൂർത്തീകരിച്ച പകുതി വിദ്യാലയങ്ങൾ ഹരിത വിദ്യാലയ പദവി നേടിയെടുക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് 12-ാം വാർഡിലെ കടമേരി എൽ പി സ്കൂൾ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ തുടർച്ചയായ ബോധവൽക്കരണ പരിപാടികളോടൊപ്പം ജൈവ, അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ വേർതിരിച്ച് സൂക്ഷിച്ച് ജൈവ മാലിന്യങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ സംസ്കരിച്ചും അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറുകയും ചെയ്യുകയാണ്.
ഒക്ടോബർ 25 ന് ചേർന്ന സ്കൂൾ പിടിഎ പ്രവർത്തനങ്ങൾ വിലയിരുത്തി ഒക്ടോബർ 31 ന് മുമ്പ് ഹരിത വിദ്യാലയ പദവി നേടിയെടുക്കുന്നതിനാവശ്യമായ പരിപാടികൾക്ക് രൂപം നൽകി. ഇതിൻ്റെ ഭാഗമായ് സ്കൂളിൽ ഒരു പച്ചക്കറിതോട്ടം ആരംഭിച്ചു.
ഇന്ന് നടന്ന ചടങ്ങിൽ വെച്ച് അധ്യാപകരും വിദ്യാർത്ഥികളും മാലിന്യ മുക്ത പ്രതിജ്ഞ എടുത്തു.
എല്ലാ വിദ്യാർത്ഥികൾക്കും വാർഡ് വികസന സമിതി തുണിസഞ്ചി വിതരണം ചെയ്തു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
പ്രധാന അധ്യാപിക കെ. ആശ ടീച്ചർ അധ്യക്ഷം വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എച്ച് മൊയ്തു മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിഖ് കോറോത്ത്, ജെ എച്ച്ഐ ഇന്ദിര, സനില എൻ .കെ , രാജിഷ കെ വി , ആശാ വർക്കർ ചന്ദ്രി, ഷംന കെ.കെ,അനഘ ബിജു, നിഷ ഇ കെ , എന്നിവർ സംസാരിച്ചു.
അഥീന എസ്സ് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.
#Garbage #free #New #Kerala #Kadameri #LP #School #achieved #green #school #status