#KadameriLPschool | സ്കൂളിലെ ഉച്ചഭക്ഷണം; പച്ചക്കറി തോട്ടവുമായി വിദ്യാർത്ഥികൾ

#KadameriLPschool | സ്കൂളിലെ  ഉച്ചഭക്ഷണം; പച്ചക്കറി തോട്ടവുമായി  വിദ്യാർത്ഥികൾ
Nov 5, 2024 02:02 PM | By akhilap

ആയഞ്ചേരി :(vatakara.truevisionnews.com)സ്കൂൾ കോമ്പൗണ്ടിൽ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ

.ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ 12-ാം വാർഡിലെ കടമേരി എൽ പി. സ്കൂളിലേ വിദ്യാർത്ഥികളാണ് അവർക്ക് ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നത് .

ഹരിത വിദ്യാലയ പദവി സുസ്ഥിരമായ് നിലനിർത്തുന്നതിന് തയ്യാറാക്കിയ പരിപാടികളിൽ ഉൾപ്പെട്ടതാണ് പച്ചക്കറി തോട്ടം.സ്കൂൾ കോമ്പൗണ്ടിലാണ് നിലം ഒരുക്കിയത്.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നടീൽ ഉദ്ഘാടനം നടത്തി. പ്രധാന അധ്യാപിക കെ ആശ ടീച്ചർ അധ്യക്ഷത വഹിച്ചു.

കൃഷി അസ്സിസ്റ്റൻസ് മാരായ രാഗിൻ ഷാജി, അശ്വതി എം.ടി, ആർ രാജീവൻ, ബാലൻ എം.കെ, സുരേന്ദ്രൻ വി.കെ, രാജിഷ കെ.വി, ശ്രിനാഥ് എം, ശ്രുതി കെ, സ്കൂൾ ലീഡർ ഉജ്വൽ നാഥ് എന്നിവർ സംസാരിച്ചു.




#School #lunch #Students #vegetable #garden

Next TV

Related Stories
Top Stories










Entertainment News