വില്യാപ്പള്ളി: (vatakara.truevisionnews.com) കലകളെ ആസ്വാദനപൂർവ്വം വീക്ഷിക്കുന്നതാണ് കലാകാരനോട് കാണിക്കുന്ന പൊതുസമൂഹത്തിന്റെ ധർമ്മമെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പ്രസ്താവിച്ചു.
തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാരെ അവഗണിക്കുന്നത് കലകളെ ശിരഛേദം ചെയ്യലാണെന്നും സ്കൂൾ കലോത്സവ വേദികൾ വിദ്യാർത്ഥികൾക്ക് മനസ്സ് തുറന്ന് കലാവതരണത്തിനുള്ള വേദിയാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുരളി പൂളക്കണ്ടി അധ്യക്ഷനായി. പ്രശസ്ത ഗ്രന്ഥകാരൻ പി. ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ -ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ കെ. വി. റീന, കെ സുഭിഷ, ഒ.എം.ബാബു, എം.കെ.റഫീഖ്, എ.ഇ.ഒ. എം. വിനോദ്,
വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികളായ ഇ.തറുവൈ ഹാജി, വരയാലില്‍ മൊയ്തു ഹാജി, മാനേജർ ടി.കെ. അബ്ദുൽ അസീസ്, പി.കെ. കൃഷ്ണദാസ്, യൂനുസ് രാമത്ത്, സി.പി.ബിജു പ്രസാദ്, എ.പി. അമർനാഥ്, എൻ.എം. രാജീവൻ, അരീക്കൽ രാജൻ, ടി.മോഹൻ ദാസ്, സി. എച്ച്. ഇബ്രാഹിം, യൂനുസ് മലാറമ്പത്ത്,
മുഹമ്മദലി വാഴയിൽ, ടി. അജിത് കുമാർ, ടി. സുരേഷ് ബാബു, കാട്ടിൽ മൊയ്തു, ഒ.കെ. ജിഷ, കെ.വി. അബ്ദുൽ സലീം, കെ.വി. തൻവീർ, കെ. ജമാൽ, എൻ. മിഥുൻ, കെ. ഫഹദ്, എം. റഫീഖ്, ബിനീഷ്, എൻ. അജയ് കുമാർ, വി.വി. രാജേഷ്, പി പവിത്രൻ, പ്രധാന അധ്യാപകൻ ആർ. ഷംസുദ്ദീൻ, വി.കെ. സുബൈർ എന്നിവർ സംസാരിച്ചു.
നാലായിരത്തോളം കലാകാരന്മാർ ഏഴു വേദികളിലായി നാലുദിവസം നീണ്ടുനിൽക്കുന്ന മേള വ്യാഴാഴ്ച സമാപിക്കും.
#Enjoying #art #duty #shown #artist #Kalpattanarayan