Nov 17, 2024 01:14 PM

ഓർക്കാട്ടേരി: ചരിത്രപ്രസിദ്ധമായ ഓർക്കാട്ടേരി കച്ചേരി മൈതാനം സംരക്ഷിച്ച് പൊതു ഇടമായി നിലനിർത്തണമെന്നാവശ്യപ്പെട്ട് എൽ ഡിഎഫ് പ്രതിഷേധ സദസ്സ് നടത്തി.

ആർ.എം.പി - യുഡി എഫ് പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.

മൈതാനത്തിന്റെ സൗകര്യം കുറയ്ക്കുന്ന രീതിയിൽ വയോജ നകേന്ദ്രം നിർമാണവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുമാണ് നടത്തുന്നത്.

പ്രതിഷേധ സദസ്സ് ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു.

കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.

ഇ രാധാകൃഷ്ണൻ, പറമ്പത്ത് ബാബു, എൻ ബാലകഷ്ണൻ. ഒ കെ രാജൻ, മൂസഹാ ജി, നെല്ലോളി ചന്ദ്രൻ എന്നിവർ സംസാരിച്ചു

പി രാജൻ സ്വാഗതം പറഞ്ഞു.

അതേസമയം, കച്ചേരി മൈതാനം പൂർണമായും ക്ഷേത്ര ഭൂമിയാണെന്ന വിചി ത്ര വാദവുമായി ആർഎസ്എ സ് രംഗത്ത് വന്നിട്ടുണ്ടെന്നും വർഗീയ ചേരിതിരിവുണ്ടാക്കി നാടിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

#protest #Orkkatteri #concert #grounds #preserved #maintained #public #space #LDF

Next TV

Top Stories