വടകര : (vatakara.truevisionnews.com) മലയാളത്തിലെ വിഖ്യാത നോവലുകൾക്ക് ചിത്രപരമ്പരയൊരുക്കിയ വൈക്കം ഡി മനോജ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകൾ നോവലിന് ഫോട്ടോഗ്രാഫിയുടെ മാസ്മരികത തീർക്കുന്നു.
വടകരയിൽ തിങ്കളാഴ്ചവൈകിട്ട് 5 ന് നടക്കുന്ന പുനത്തിൽ സ്മൃതിദിനത്തിൽ ചിന്ത പബ്ളി ഷേഴ്സ് പുറത്തിറക്കുന്ന പുസ്തകം എഴുത്തുകാരായ ടി പത്മനാഭനും എം മുകുന്ദനും പ്രകാശനം ചെയ്യും.
എഴുത്തുകാരൻ ജീവിച്ച ദേശത്തിന്റെ കാഴ്ചകളെയും, നോവലുകളിലെ മുഹൂർത്തങ്ങളെയും സ്ഥലകാലങ്ങളെയും ഫോട്ടോഗ്രാഫിയിലൂടെ പകർത്തി വെക്കുന്ന രീതിയാണിത്.
നോവലുകളിലെ പുഴയും മലയും കെട്ടിടങ്ങളും ആരാധാനാലയങ്ങളുമെല്ലാം വായനാ ക്രമത്തിലൂടെ ഫോട്ടോ അനുഭവമാകും.
സാഹിത്യ ഫോട്ടോഗ്രാഫി എന്ന നൂതന സങ്കേതത്തിലൂടെ നിരവധി പുസ്തകങ്ങൾ ഇതിനകം പുറത്തിറങ്ങി. എംടിയുടെ നാലുകെട്ട്, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിൽ തുടങ്ങിയ നോവലുകളുടെ ചിത്രഭാഷ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകളിലെ വേറിട്ട ഭൂമികയായ ഗോസായിക്കുന്നിന്റെ അവിസ്മരണിയത ഉൾപ്പെടെ ചിത്രപരമ്പരയിൽ തിളങ്ങി നിൽക്കുന്നു.
രണ്ടു വർഷത്തിലേറയുള്ള അന്വേഷണത്തിലൂടെയാണ് ചിത്രപരമ്പര ഒരുക്കിയത്. എഴുത്തുകാരന്റെ അക്ഷരോർമ്മകളെ ചിത്രങ്ങളിലൂടെ വീണ്ടെടുപ്പ് നടത്തുയാണ് ഈ കലാകാരൻ.
'ഗോസായിക്കുന്നിലെ സ്മാരക ശിലകൾ ' എന്ന പുസ്തകത്തിന് പി കെ രാജശേഖരന്റെ താണ് അവതാരിക. കുഞബ്ദുള്ള ജീവിച്ച കാരക്കാടിന്റെ അപൂർവദേശാനുഭവങ്ങൾ ചിത്രങ്ങളായി പിറവിയെടുത്തു.
ലളിതകലാ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധിഅംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടു.
പാലക്കാട് ഒ വി വിജയൻ സ്മാരക ചിത്രഗാലറിയിൽ ഖസാക്കിന്റെ ഇതിഹാസം ചിത്രപരമ്പര സാഹിത്യ സഞ്ചാരികൾക്ക് ആകർഷകമായ കാഴ്ചയാണ്.
വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്ര ശേഷിപ്പ്കളുടെ സമര കാഴ്ചകളും മനോജിന്റെ മികവുറ്റ ഫോട്ടോഗ്രാഫിയാണ്
#Painting #memorial #stones #VaikamDManoj #made #film #series #novels