Nov 19, 2024 01:12 PM

വടകര: (vatakara.truevisionnews.com) ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കി വടകര നഗരസഭാ ആരോഗ്യവിഭാഗം.

വടകര പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിലെ കൂൾബാർ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

24 കടകൾ പരിശോധിച്ചതിൽ 15ഓളം കടകൾക്ക് ന്യൂനതാ നോട്ടീസ് നൽകി.

ന്യൂനത കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ കെ.പി രമേശൻ അറിയിച്ചു.

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ട‌ർ ടി.സി പ്രവീൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ രൂപേഷ്, പി.കെ ശ്രീമ, എ അനുരൂപ്, പി ജിഷ, സി.വി വിനോദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

#Congestive #jaundice #health #department #tightened #inspection #Vadakara

Next TV

Top Stories










News Roundup