ആയഞ്ചേരി: തൊഴിലുറപ്പ് വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇന്ന് തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം 346 രൂപ തികച്ചും അപര്യാപ്തമാണെന്നും, വേതനം 600 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും തൊഴിൽ ദിനങ്ങൾ 200 ആക്കി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തുന്നത്.
നവംബർ 27 ന് ആയഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് നടക്കുന്ന മാർച്ചും, നവംബർ 23 ന് ആയഞ്ചേരി ടൗണിൽ എത്തിച്ചേരുന്ന വാഹന പ്രചരണ ജാഥയും വിജയിപ്പിക്കാൻ നാളോം കാട്ടിൽ ചേർന്ന തൊഴിലാളികളുടെ യോഗം തീരുമാനിച്ചു.
അനിഷ കെ. അധ്യക്ഷം വഹിച്ചു.
ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ലീബ എൻ.കെ, ശോഭ ഏ കെ എന്നിവർ സംസാരിച്ചു.
#Workers #strike #demanding #increase #guaranteed #wages