മേപ്പയ്യൂർ: (vatakara.truevisionnews.com) മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പരിസ്ഥിതി ലോലവും, ജൈവ വൈവിധ്യ കലവറയുമായ പുറക്കാമല ഖനന മാഫിയയ്ക്ക് വിട്ട് കൊടുക്കരുതെന്ന് രാഷ്ട്രീയ ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി.
മധ്യഭാഗത്ത് പാറയും ചുറ്റുപാടും മണ്ണുമുള്ള മല ഖനനം നടത്തുന്നത് സമീപത്തെ നൂറു കണക്കിന് വീടുകൾക്കും ആയിരക്കണക്കിന് മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും ഭീഷണിയാണ്.
പുറക്കാമലയുടെ താഴ് വാരം കോഴിക്കോട് ജില്ലയിലെ പ്രധാന നെല്ലറയായ കരുവോട് ചിറയുടെ ഭാഗമാണ്. മല നശിച്ചാൽ ഇവിടത്തെ നെൽ കൃഷിയും ഇല്ലാതാവും.
ജിയോളജി വകുപ്പ് ഖനനാനുമതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും ആർ.ജെ.ഡി. ആരോപിച്ചു.
നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, പി. ബാലൻ മാസ്റ്റർ, സുനിൽ ഓടയിൽ, വി.പി. മോഹനൻ, കൃഷ്ണൻ കീഴലാട്, വി.പി. ദാനിഷ്, കെ.എം. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, എൻ.പി. ബിജു, സി. രവി,ടി.ഒ. ബാലകൃഷ്ണൻ, വി.പി. ഷാജി, വി.പി. രാജീവൻ, കെ.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
#threats #species #Dont #leave #Purakkamala #mining #mafia #RJD