മനാമ: (vatakara.truevisionnews.com) രണ്ടാഴ്ച മുമ്പ് അവധിക്ക് നാട്ടിലേക്ക് വന്ന വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ അന്തരിച്ചു.
കുഞ്ഞിപ്പള്ളി ചിറയിൽ പീടിക പറമ്പത്ത് ഷംസുദ്ധീൻ (47) ആണ് അന്തരിച്ചത്.
തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ മാസം പതിനഞ്ചിന് ബഹ്റൈനിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു.
ട്യൂബി മുഷറഫ് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു ഷംസുദ്ദീൻ. വർഷങ്ങളായി ബഹ്റൈനിലുള്ള ഷംസുദ്ധീൻ കോൾഡ് സ്റ്റോറുകളിലൂമ ഹോട്ടലുകളിലും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: നജ്മ. മൂന്നു മക്കളുണ്ട്.
#native #Vadakara #passed #away #due #heart #attack