ഓർക്കാട്ടേരി: കെ. എസ്സ് എസ്സ്.പി.യു ഏറാമല -കുന്നുമ്മക്കര യൂണിറ്റ് കുടുംബ സംഗമം കുറിച്ചക്കര ശാരദാലയത്തിൽ നടന്നു.
വടകര ബ്ലോക്ക് വൈ പ്രസിഡൻ്റ വി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വാർഡംഗം ടി.കെ പ്രമോദ് മുഖ്യാതിഥിയായി. എം.സി രാജഗോപാലൻ അധ്യക്ഷത വഹിച്ചു.
കാലടി സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റേങ്ക് നേടിയ കെ.ടി ശില്പ , ജില്ലാ സകുൾ കായിക മേളയിൽ ട്രിപ്പിൾ സ്വർണ്ണ മെഡൽ ജേതാവ് അൽ ന സത്യൻ, സ്വർണ്ണ മെഡൽ ജേതാവ് നവിൻ. എസ് എസ് എന്നിവരെ ടി.രമണി , കെ.കെ. ശശീന്ദ്രൻ , കെ.പി. ഭാസ്കരൻ എന്നിവർ മൊമെൻ്റോ നല്കി അനുമോദിച്ചു.
റിട്ട: എച്ച്. ഐ രാജിവൻ സി.എച്ച് ആരോഗ്യ ബോധവലകരണ ക്ലാസ്സ് എടുത്തു.
ചടങ്ങിൽ എം. ദാമോദരൻ സ്വഗതം പറഞ്ഞു.
വി.പി. സുരേന്ദ്രൻ എം. രാമകൃഷ്ണൻ, മഞ്ചാളത്ത് പ്രഭാകരൻ, എ.കെ. ബാലകൃഷ്ണന് കെ.കെ രാജൻ, കെ.കെ. പ്രസന്ന 'എന്നിവർ സംസാരിച്ചു.
വി.കെ. ശശി നന്ദി പറഞ്ഞു.
പെൻഷൻ കുടുബാംങ്ങളുടെയും നാട്ടുകാരുടെയും കലാപരിപാടികളും നടന്നു.
#Pratibha #Sangamam #KSSPU #Family #Reunion