വടകര: (vatakara.truevisionnews.com) എയർ കണ്ടീഷൻ ആൻ്റ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി കക്ഷി രാഷ്ട്രീയത്തിനും അതീതമായി പ്രവർത്തിക്കുന്ന എച്ച് വി എ സി ആർ എംപ്ലോയീസ് അസ്സോസിയേഷൻ 10-ാമത് ജില്ലാ സമ്മേളനം വടകരയിൽ തുടങ്ങി.
വടകര മുനിസിപ്പൽ ടൗൺഹാളിൽ സംസ്ഥാന പ്രസിഡണ്ട് ശിവകുമാർ ആർ, ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മനോജ് കെ ആർ, ട്രഷറർ റൂബി എസ്, അബൂബക്കർ സിദ്ദീഖ്, സുരേന്ദ്രൻ കെ എ, ദീപേഷ് പി ടി,വി പാർത്ഥസാരഥി, എ അനിൽകുമാർ എന്നിവർ പങ്കെടുക്കും.
കോർപ്പറേറ്റ് ഏജൻസികളുടെ രൂക്ഷമായ കടന്നുകയറ്റം ഈ മേഖലയെ കവർന്നെടുക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ്. ഓൺലൈൻ സർവ്വീസ് മേഖലയുടെ കടന്നുകയറ്റവും ഉപഭോക്താക്കളെ പറ്റിച്ച് പണം തട്ടുന്ന രീതിയും ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇവർക്കെതിരെ നമ്മൾ ഉണർന്ന് പ്രവർത്തിച്ച് ഈ തൊഴിൽ മേഖലയെ സംരക്ഷിക്കാൻ സംഘടന ബാധ്യസ്ഥരാണെന്നും നേതാക്കൾ പറഞ്ഞു.
#candle #lit #HVACR #district #conference #started #Vadakara