വടകര: (vatakara.truevisionnews.com) ലോകത്ത് സാമ്പത്തിക അസമത്വം ശക്തമായി. മനുഷ്യർ പാപ്പരാകുമ്പോൾ മുതലാളിത്തത്തിന് മുന്നോട്ട് പോകാൻ കഴിയാത്ത പ്രതിസന്ധിലായിരിക്കുകയാണെന്ന് മുൻ വിദ്യഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
തൊഴിലില്ല, ഭക്ഷണമില്ല, ഉള്ള നാണയങ്ങൾക്ക് വിലയില്ല, ഇങ്ങനെ വരുമ്പോഴാണ് മുതലാളിത്തത്തിന് മനുഷ്യരിൽ ഭിന്നതകൾ വളർത്തി അതിജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികൾ പ്രതിസന്ധിയിലാകുമ്പോൾ അവർ പരസ്പരം സംഘങ്ങളായി സഹകരിക്കും. ഇത് ഇല്ലാതാക്കാനാണ് മുതലാളിത്തശ്രമം.
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ( ബെഫി ) പ്രഥമ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വടകരയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്പദ് വ്യവസ്ഥയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ വടകര സാംസ്ക്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ നഗരസഭാ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ അധ്യക്ഷനായി. ബെഫി നേതാക്കളായ പ്രേമനന്ദൻ. മീന എന്നിവർ സംസാരിച്ചു. ദീപേഷ് എൻ സ്വാഗതം പറഞ്ഞു. 13 മുതൽ 15 വരെ കോഴിക്കോട് വെച്ചാണ് ബെഫി പ്രഥമ സംസ്ഥാന സമ്മേളനം നടക്കുന്നത്.
#Befi #Conference #Capitalism #crisis #people #world #go #bankrupt cRavindranath