ആയഞ്ചേരി:(vatakara.truevisionnews.com) ലഹരിക്കെതിരെ പോരാടുക എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും കടമയാണ്.അതിനായി ലഹരിയെ തടയുക എന്നർത്ഥം വരുന്ന മൻസൂഖി നശ സംഘടിപ്പിച്ചിരിക്കുകയാണ് റഹ്‌മാനിയ ഹയർ സെക്കന്ററി സ്‌കൂൾ വിമുക്തി ക്ലബ്.പരിപാടിയിൽ പത്താംതരം വിദ്യാർഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.
അധ്യാപകരുടെ മുന്നിൽ നടന്ന പ്രതിജ്ഞ കുട്ടികളിൽ ദൃഢനിശ്ചയമുണർത്തി.കൗമാരപ്രായത്തിലുള്ളവരിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
സ്‌കൂൾ ലീഡർ ആയിഷ നിസ്ത പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.എൽ.ഷിബു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞാപത്രം വിദ്യാർഥികൾക്ക് കൈമാറി.
സ്‌കൂളുകളിൽ ആദ്യമായി വിമുക്തി കേഡറ്റുകൾക്ക് ഏർപെടുത്തിയ പ്രത്യേക യൂണിഫോം ക്യാപ്റ്റൻ സാരംഗ് എസിന് നൽകിക്കൊണ്ട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ നിർവഹിച്ചു.
പരിപാടിക്ക് എഡിജിപി ആൻഡ് എക്സൈസ് കമ്മീഷണർ നൽകിയ സന്ദേശം ചടങ്ങിൽ വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. കെ. ജയപ്രസാദ് പ്രിൻസിപ്പൽ കെ.പി.കമറുദ്ദീന് കൈമാറി. ശിവന്യ ആൻഡ് പാർട്ടി വിമുക്തി ഗാനം ആലപിച്ചു.
'വിടരും മുമ്പെ വാടാതിരിക്കാൻ' വെക്കേഷൻ ക്യാമ്പിന്റെ ലോഗോ പ്രകാശനം ചടങ്ങിൽ നിർവഹിച്ചു. സ്‌കൂളിന്റെ സ്നേഹോപഹാരം മാനേജർ മൊയ്തു ടി. കമ്മീഷണർക്ക് നൽകി. പി.ടി.എ.പ്രസിഡന്റ് മുനീർ രാമത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ പി കെ അസീസ്, വി കെ കുഞ്ഞമ്മദ്, കമറുദ്ദീൻ കെ.പി., ജയപ്രാസാദ് സി.കെ, മൊയ്തു ടി. സത്യൻ ടി.സി. ജസീറ.കെ. നസീർ എ.ടി.കെ.കെ.നാസർ, കെ.സി.മൊയ്തു. കെ.ബീജീഷ്, എസ്.സാരംഗ്, ഇസാ ജാസിം എന്നിവർ സംസാരിച്ചു.
വി. ജ്യോതി ലക്ഷ്മി, സലിന എ. അനീസ ബി. ലസിന പി.കെ. മുർഷിദ എ. ലൈസ്.പി, ഫൈസൽ സി. ഇല്യാസ് കെ എന്നിവർ സംബന്ധിച്ചു.
#Prevent #intoxication #RahmaniaHigherSecondarySchool #organized #Munsuqi #Nasha.