വടകര : (vatakara.truevisionnews.com) യുവ കവയിത്രി അഥർവ രമേഷിൻ്റെ ആദ്യ കവിതാ സമാഹാരം 'ആഴം' കവി വീരാൻകുട്ടി പ്രകാശനം ചെയ്തു.
വടകര മുൻസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ കെ.പി. സീന ടീച്ചർ അധ്യക്ഷയായി.
നന്ദൻ മുള്ളമ്പത്ത് ആദ്യ പുസ്തകം ഏറ്റുവാങ്ങി.
അശ്വതി പി.കെ പുസ്തകം പരിചയപ്പെടുത്തി. എം രാജേഷ് കുമാർ, നിസാമുദ്ദീൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.
കെ. പി ശശിധരൻ സ്വാഗതവും അഥർവ രമേഷ് നന്ദിയും പറഞ്ഞു.
#Azham #collection #poems #published