വടകര:(vatakara.truevisionnews.com) തൃശൂർ സംഗീത നാടക അക്കാഡമി നേതൃത്വത്തിൽ കർണ്ണാടക സംഗീതോത്സവം എന്ന പരിപടിയുടെ ഭാഗമായി കേരളത്തിൽ ആറ് കേന്ദ്രങ്ങളിൽ സംഗീതക്കച്ചേരികൾ സംഘടിപ്പിക്കും.
15ന് തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ.എസ് അയ്യർ പരിപാടി ഉദ്ഘാടനം ചെയ്യും.
വടകര, കൊടുങ്ങല്ലൂർ, കോട്ടയം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലും വിവിധ തീയതികളിലായി കച്ചേരികൾ സംഘടിപ്പിക്കും
സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെടുന്ന കച്ചേരികൾ നല്ല രീതിയിൽ ആസൂത്രണം ചെയ്യുന്നതിനായി എല്ലാ സ്ഥലങ്ങളിലും സംഘാടക സമിതികൾ രൂപീകരിച്ചു വരുന്നു.
വടകരയിൽ കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷനും ജില്ലാ കേന്ദ്ര കലാ സമിതിയുമായി സഹകരിച്ചാണ് പരിപാടി നടക്കുന്നത്. ജനുവര11ന് വടകരയിൽ പ്രശസ്ത സംഗീതജ്ഞൻ അടൂർ സുദർശൻ കച്ചേരി അവതരിപ്പിക്കും.
#Karnataka #Music #Festival #Vadakara