വടകര : (vatakara.truevisionnews.com) കുറിഞ്ഞാലിയോട് ഹരിതയുടെ മുപ്പതാം വാർഷികവും, കൊളക്കോട്ട് കൃഷ്ണൻ സ്മാരക ചാരിറ്റബ്ൾ സൊസൈറ്റിയുടെ കെട്ടിടോദ്ഘാടനവും 2025 ഫിബ്രവരി 8 ശനിയാഴ്ച നടക്കും.
പരിപാടിയുടെ വിജയത്തിനായി നടന്ന സ്വാഗത സംഘം രൂപീകരണ യോഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെ.ശശികുമാർ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.
ഇ.പി.ദാമോദരൻ മാസ്റ്റർ, പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി.കെ.സന്തോഷ്, സന്തോഷ് വേങ്ങോളി, എം.എം.ബിജു എന്നിവർ സംസാരിച്ചു.
രജിത്ത്.എം എം സ്വാഗതവും ജിതിൻ രാജ് വേങ്ങോളി നന്ദിയും പറഞ്ഞു. യോഗത്തിൽ വെച്ച് 101 അംഗ സ്വാഗത സംഘം രൂപികരിച്ചു.
ചെയർമാനായി കെ.ശശികുമാർ മാസ്റ്ററേയും, ജനറൽ കൺവീനറായി എം.എം.രജിത്തിനേയും തിരഞ്ഞെടുത്തു.
#Anniversary #celebration #Harita# Kurinjaliyod #welcome #committee #formed