Featured

#kadathanadfest2024 | കലയുടെ സംഗമ ഭൂമിയാണ് കടത്തനാട് -എം പി ഷാഫി പറമ്പിൽ

News |
Dec 15, 2024 02:54 PM

വടകര: (vatakara.truevisionnews.com) കലയുടെ സംഗമ ഭൂമിയാണ് കടത്തനാടെന്ന് എം പി ഷാഫി പറമ്പിൽ. അതിനാൽ തന്നെ ഇതിന്റെ പ്രാധാന്യം കാലത്തിന്റെ പഴക്കമല്ലെന്നും അവിടെ അരങ്ങേറുന്ന ഓരോ സെക്‌ഷനുകളുമാണെന്നും അദ്ദേഹം പറഞ്ഞു.

കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം അദ്ധ്യായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യകാരന്മാരും കലാകാരന്മാരും ഏറ്റവും കൂടുതൽ ഉപകരിക്കേണ്ട ഒന്ന് സർഗസൃഷ്ട്ടികളുടെ ഒപ്പം തന്നെ എല്ലാവരെയും ഒരുമിപ്പിക്കുന്ന തരത്തിൽ അവർക്ക് മാറാൻ കഴിയുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യങ്ങൾ നമ്മുടെ വിഭാഗീയതയിലേക്ക് നയിക്കാനുള്ള കാരണങ്ങളായി ഭരണകൂടങ്ങൾ തന്നെ കാണുമ്പോൾ എഴുത്തുകാരുടെ സാന്നിധ്യമാണ് ആ വൈവിധ്യങ്ങളുടെ നടുവിൽ നിന്ന് നമ്മെ ഒരുമിപ്പിക്കാനുള്ള കാരണമെന്നും അതാണ് പൊതുയിടങ്ങളുടെ വീണ്ടെടുപ്പിനായി നമുക്ക് പ്രചോദനമായി മാറുന്നതെന്നും അദ്ദേഹം വിവരിച്ചു.

കാണാൻ ആഗ്രഹിക്കുന്ന കേൾക്കാൻ ആഗ്രഹിക്കുന്ന സാഹിത്യകാരന്മാരെ സംസ്ഥാനങ്ങളുടെയും ഭാഷകളുടെയും രാജ്യത്തിന്റെയും അതിർ വരമ്പുകളിൽ നിന്ന് കൂട്ടികൊണ്ടുവരാൻ കഴിയുന്ന ഒരു ഇടമായി തന്നെ ഇതിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഡയറക്ടർ കൽപ്പറ്റ നാരായൺ മോഡറേറ്ററായി,ഐ മൂസ സ്വാഗതം പറഞ്ഞു.


#Katthannad #confluence #art #MP #ShafiParampil

Next TV

Top Stories










News Roundup