Dec 23, 2024 10:25 PM

വടകര:(vatakara.truevisionnews.com) കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

മലപ്പുറം സ്വദേശി മനോജ്‌, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ റോഡരികിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു.ഇതിന് ശേഷമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.

പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.


#Dead #bodies #found #caravan #deceased #natives #Malappuram #Pattambi

Next TV

Top Stories










News Roundup