#Arabiccaligraphy | സർഗാലയ കരകൗശല മേള; ശ്രദ്ധേയമായി 'അറബിക് കാലിഗ്രഫി തീം വില്ലേജ്'

#Arabiccaligraphy | സർഗാലയ കരകൗശല മേള; ശ്രദ്ധേയമായി 'അറബിക് കാലിഗ്രഫി തീം വില്ലേജ്'
Dec 24, 2024 03:53 PM | By akhilap

വടകര: (vatakara.truevisionnews.com) അറബിക് കാലിഗ്രഫിയുടെ സമകാലിക വൈവിധ്യവുമായി സർഗാലയ കരകൗശല ഗ്രാമത്തിൽ നടന്നുകൊണ്ടിരിക്കുന്ന പതിമൂന്നാമത് അന്താരാഷ്ട്ര കരകൗശല മേള ശ്രദ്ധേയമാകുന്നു.

പ്രശസ്ത 'അയാത്' കാലിഗ്രഫി ഡിസൈനേഴ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ 'അറബിക് കാലിഗ്രഫി തീം വില്ലേജ്' പരമ്പരാഗത ഇസ്ലാമിക കലയുടെ നൂതന ആവിഷ്കാരമായി മാറിയിരിക്കുകയാണ്.

അറബിക് അക്ഷരങ്ങളെ കലാത്മകമായി ആവിഷ്കരിക്കുന്ന അതിമനോഹരമായ രചനാരീതിയാണ് അറബിക് കാലിഗ്രഫി.

വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന അറബി ലിപിയിൽ ഓരോ അക്ഷരവും ഒരു ചിത്രകലാസൃഷ്ടി പോലെ രൂപപ്പെടുത്തിയെടുക്കുന്നു.

കുഫിക്, നസ്ഖ്, ദിവാനി, തുലുത്ത് തുടങ്ങിയ വ്യത്യസ്ത ശൈലികളിലൂടെ വളർന്നുവന്ന ഈ കലാരൂപം ഖുർആൻ പകർത്തിയെഴുതാനും പള്ളികളിലെയും കൊട്ടാരങ്ങളിലെയും അലങ്കാരങ്ങൾക്കും ഉപയോഗിച്ചുപോരുന്നു.

പൂർണമായും ടൈറ്റാനിയം ലോഹത്തിൽ നിർമിച്ച കാലിഗ്രഫി അലങ്കാരങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇവ നൂറുവർഷം വരെ ഈടുനിൽക്കും.

അഞ്ചുലക്ഷം മുതൽ അമ്പതിനായിരം വരെ വിലയുള്ള ഈ അലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് കാണാനും ആവശ്യക്കാർക്ക് വാങ്ങാനുമുള്ള അവസരമാണ് സർഗാലയയിൽ ഒരുക്കിയിരിക്കുന്നത്.

സീഷോർ ഗ്രൂപ്പ് ഖത്തർ ഫൗണ്ടർ & ഗ്രൂപ്പ് ചെയർമാൻ സയീദ് സാലം അൽ-മൊഹന്നദി ഉദ്ഘാടനം ചെയ്ത തീം വില്ലേജിൽ, ഇസ്ലാമിക കലയുടെ കാലാതീതമായ സൗന്ദര്യവും പരമ്പരാഗത കലയെ ആധുനിക ശൈലിയുമായി സമന്വയിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ കരകൗശല വിസ്മയങ്ങളും, വ്യത്യസ്ത നാടുകളുടെ രുചിവൈവിധ്യവുമായി വടകരയിലെ സർഗാലയയിൽ നടന്നുകൊണ്ടിരിക്കുന്ന 13-ാമത് അന്താരാഷ്ട്ര കരകൗശല മേള ശ്രദ്ധേയമാകുന്നു.

ഡിസംബർ 20-ന് ആരംഭിച്ച മേള ഇതിനകം തന്നെ പതിനായിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചു കഴിഞ്ഞു.



#Sargalaya #Handicraft #Fair #Notably #Arabic #calligraphy

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 16, 2025 11:58 AM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

May 16, 2025 10:16 AM

വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

വി ആർ രമേശിന്റെ ഒന്നാം ചരമ...

Read More >>
Top Stories










News Roundup