കടമേരി:(vatakara.truevisionnews.com) എൽ പി സ്കൂളിൽ നിന്ന് എസ് എസ് എസ് ജേതാക്കളായ അയൻ സിദ്ധാർത്ഥ് വി.കെ, അഥീന എസ്സ് , ദേവസ്നിയ എസ്സ് പവിത്രൻ, സാൻവിയ എസ്സ് എന്നീ പ്രതിഭകളെ കുറ്റ്യാടി എം എൽ എ കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ അനുമോദിച്ചു.
നവീകരിച്ച കടമേരി എൽ പി സ്കൂൾ അംഗൻവാടി കെട്ടിട ഉൽഘാടനത്തോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ടിൽ ചേർന്ന തിങ്ങി നിറഞ്ഞ സദസ്സിൽ വെച്ചാണ് കുട്ടികളെ അനുമോദിച്ചത്. പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക കെ ആശ ടീച്ചർ, എം.കെ നാണു, പുത്തൂർ ശ്രീവത്സൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ മോഹനൻ മാസ്റ്റർ,സനില കെ എന്നിവർ സംസാരിച്ചു
MLA congratulates LSS winners