May 15, 2025 11:14 PM

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ നവീകരിച്ച 71-ാം നമ്പർ അംഗൻവാടിയുടേയും, രണ്ടാം നിലയുടേയും ഉൽഘാടനം കുഞ്ഞുമക്കളുടെ സന്തോഷാരവങ്ങളുടെ അകമ്പടിയിൽ കുറ്റ്യാടി നിയോജക മണ്ഡലം എം.എ എ കെ.പി കുഞ്ഞമ്മത് കുട്ടിമാസ്റ്റർ നിർവ്വഹിച്ചു.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് വീർപ്പ്മുട്ടിയ അംഗൻവാടിയിൽ പാചകശാല, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനുള്ള സ്റ്റോർ റൂം , കുട്ടികൾക്ക് കളിക്കാനും , ഉറങ്ങാനും ഉതകുന്ന ക്രേഡിൽ അംഗൻവാടി സൗകര്യങ്ങൾ, മഹിളാകൂട്ടായ്മയ്ക്കും, കൗമാരക്കാരായ പെൺകുട്ടികൾക്കും ഒത്തുചേരാനുള്ള രണ്ടാം നിലയിലെ വിശാലമായ ഹാൾ ,എന്നിവ പുതുതായി ഒരുക്കിയിട്ടുണ്ട്.

മെയിൻ്റനൻസ് ഫണ്ടിൽ 8 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.മീത്തലെ കാട്ടിൽ നാണു, പുത്തൂര് ശ്രീവത്സൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ മോഹനൻ മാസ്റ്റർ, പ്രധാന അധ്യാപിക കെ ആശടീച്ചർ, ഐ സി ഡി എസ്സ് സൂപ്പർവൈസർ നിമ്മി എം.കെ, അംഗൻവാടി വർക്കർ സനില കെ എന്നിവർ സംസാരിച്ചു. അംഗൻവാടികുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Renovated Anganwadi dedicated ayanchery

Next TV

Top Stories










News Roundup