ഇരിങ്ങൽ: (vatakara.truevisionnews.com) മിഡിൽ ഈസ്റ്റിന്റെ സ്വന്തം സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ലബനനിൽ നിന്നും പരമ്പരാഗത രീതിയിൽ ലോഹങ്ങളിൽ നിർമ്മിക്കപ്പെട്ട ആഭരണ ശ്രേണിയുമായി ആദ്യമായി സർഗാലയിലെത്തി ഫാത്തിമ ടോർടൗസ്സി .
വെള്ളിയിലും വെങ്കലത്തിലും ചെമ്പിലും തീർത്ത വ്യത്യസ്തമായ ആഭരണ ശേഖരമാണ് ഫാത്തിമ ടോർടൗസ്സി കാണികൾക്കായി പരിചയപ്പെടുത്തുന്നത്.
വിവിധ തരം മാലകൾ, കമ്മലുകൾ, വളകൾ, മോതിരങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിലയിലും മൂല്യത്തിലുമുള്ള ആഭരണങ്ങൾ പൂർണമായും പരമ്പരാഗത രീതിയിൽ കൈകൊണ്ടു നിർമിക്കുന്നവയാണ്.
#Sargalaya #FatimaTortoussi#collection #silver #bronze #jewellery