ഇരിങ്ങൽ: (vatakara.truevisionnews.com) സമ്പന്നമായ ആചാരങ്ങളും ആഘോഷങ്ങളും നിറഞ്ഞ ഇറാൻ്റെ മണ്ണിൽ നിന്നും , പ്രകൃതിയുടെ വശ്യതയാർന്ന കല്ലുകളാൽ മിനുക്കിയെടുത്ത വെള്ളി, വെങ്കല ആഭരണങ്ങളുമായി ഫാത്തിമാഹ് ആലിപ്പോ യൂസെഫി ആദ്യമായി ഇന്ത്യയിൽ.
ആഭരണ നിർമ്മാണത്തിൽ സ്വതസിദ്ധമായ കഴിവ് തെളിയിച്ച് കൊണ്ട് "മെറ്റൽ യൂത്ത് കാറ്റഗറിയിൽ അവാർഡ് കരസ്ഥമാക്കിയ വ്യക്തിത്വമാണ് ഫാത്തിമാഹ് ആലിപ്പോ യൂസെഫി.
സർഗാലയയിൽ ഇറാൻ പാരമ്പര്യ ആഭരണങ്ങളും വസ്ത്രശേഖരവും എല്ലാമായി കരകൗശല വൈവിധ്യമാർന്ന സ്റ്റാളാണ് ഫാത്തിമാഹ് ആലിപ്പോ യൂസെഫി തയ്യാറാക്കിയിരിക്കുന്നത്.
#FatimahAlipoYousefi #India #first #time #silver #bronze #jewellery