Jan 3, 2025 03:12 PM

വ​ട​ക​ര: (vatakara.truevisionnews.com) അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേരളീയശൈലിയിൽ നവീകരിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ വികസനം അവസാന ഘട്ടത്തിൽ.

സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ക്കി​യു​ള്ള​ത്.

15 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ക. ഇ​തോ​ടൊ​പ്പം ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ ഇ​ടു​ങ്ങി​യ റോ​ഡ് ഏ​ഴു മീ​റ്റ​ർ വീ​തി​യി​ൽ വി​ക​സി​പ്പി​ക്കും. 10000 ച. ​മീ​റ്റ​റി​ൽ പാ​ർ​ക്കി​ങ് ഏ​രി​യ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

250 പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ടം, റി​സ​ർ​വേ​ഷ​ൻ ന​വീ​ക​ര​ണം, എ​ൽ.​ഇ.​ഡി. ഡി​സ്‍പ്ലേ ബോ​ർ​ഡു​ക​ൾ, സം​യോ​ജി​ത പാ​സ​ഞ്ച​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സം​വി​ധാ​നം തു​ട​ങ്ങി​യ​വ പൂ​ർ​ത്തി​യാ​യി.

പ്ലാ​റ്റ്ഫോം ന​വീ​ക​ര​ണ​വും റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന ക​വാ​ട​ത്തി​ന്റെ നി​ർ​മാ​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തേ നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട ടി​ക്ക​റ്റ് കൗ​ണ്ട​ർ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

കേ​ര​ളീ​യ ശൈ​ലി​യി​ലാ​ണ് പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്റെ മു​ൻ​ഭാ​ഗ​ത്തി​ന്റെ നി​ർ​മി​തി ന​ട​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ വ​ട​ക്കു​ഭാ​ഗ​ത്തു​കൂ​ടി പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യ​മൊ​രു​ക്കും.

ഇ​വി​ടെ ഓ​ഫി​സ് സ​മു​ച്ച​യ​മു​ൾ​പ്പെ​ടെ നി​ർ​മി​ക്കും. നി​ല​വി​ലെ ആ​ർ.​പി.​എ​ഫ് സ്റ്റേ​ഷ​ൻ ഇ​വി​ടേ​ക്ക് മാ​റ്റാ​നാ​ണ് പ​ദ്ധ​തി. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
















#Amrit #Bharat #Project #Vadakara #railway #station #development #final #stage

Next TV

Top Stories