ഒഞ്ചിയം: (vatakara.truevisionnews.com) നോവലിസ്റ്റും സംവിധായകനുമായ കെ.പി.സുരേന്ദ്രന്റെ സ്മരണാർഥം കടത്തനാട് റിസർച്ച് സെന്റർ &റഫറൻസ് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്‌കാരം രാജാറാം തൈപ്പള്ളിക്ക് സമർപ്പിച്ചു.
രാജാറാം തൈപ്പള്ളി എഴുതിയ 'മണ്ടോടിക്കണ്ണൻ സമരജീവിതം ' എന്ന ജീവചരിത്രഗ്രന്ഥമാണ് പുരസ്‌കാരത്തിന് അർഹമായത്.
ഗായകനും സംസ്‌കാരിക പ്രവർത്തകനുമായ വി. ടി മുരളി പുരസ്‌കാര ദാനം നിർവഹിച്ചു.
10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
കെ.പി.സുരേന്ദ്രൻ സ്മൃതി ദിനമായ ജനുവരി ആറിന് മടപ്പള്ളി ഗവ. കോളേജ് പരിസരത്ത് ചേർന്ന പരിപാടിയിൽ കെ.എം.സത്യൻ അധ്യക്ഷനായി.
ഡോ. പി.പി.ഷാജു റിപ്പോർട്ട് അവതരിച്ചു. പുരസ്‌കാരനിർണയ ജൂറി അംഗം ഡോ. പി കെ സഭിത്ത് പുസ്തക നിരൂപണം നടത്തി.
വി പി ഗോപാലകൃഷ്ണൻ, പി പി രാജൻ, കെ അശോകൻ കെ. എം പവിത്രൻ, സജീവൻ ചോറോട്, വി. പി പ്രഭാകരൻ, രാമാനുജൻ തൈപ്പള്ളി, എം എം രാജൻ, എം.കെ വസന്തൻ എന്നിവർ സംസാരിച്ചു. നിധിൻ.ജെ സ്വാഗതവും അക്ഷയ്കുമാർ നന്ദിയും പറഞ്ഞു.
#Award #presentation #K Surendran #presented #award #RajaramTheppalli