മണിയൂർ: (vatakara.truevisionnews.com) ജനുവരി 29, 30,31 വടകരയിൽ നടക്കുന്ന സി.പി.ഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണിയുരിൽ വനിതകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയും ഓൺലൈൻ തട്ടിപ്പിനെതിരെയും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
തീപന്തങ്ങളുയർത്തിയും,പ്രതിജ്ഞ ചൊല്ലിയും നടത്തിയ പരപാടിയിൽ നിരവധി പേർ പങ്കാളികളായി.
സലിജയുടെ അധ്യക്ഷതയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സഖാവ് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു.
സജിന എം എം ദീപ എൻ. കെ,ഗീത ടി, കമല ടീച്ചർ, എന്നിവർ നേതൃത്വം നൽകി
#joined #hands #intoxication #protest #flame #organized #leadership #women #Maniyur