---
title: "അനുസ്മരണം; എൻ.കെ ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനം ആചരിച്ചു "
english_title: "#commemoration #Death #anniversary #NKGopalan #Master #observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266651/commemoration-death-anniversary-nkgopalan-master-observed"
published_at: "2025-01-29T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799fbc2a518a_commoration.jpg"
keywords: []
---

# അനുസ്മരണം; എൻ.കെ ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനം ആചരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: **ദേശീയ അധ്യാപക അവാർഡു ജേതാവും പൊതു പ്രവർത്തകനും വടകര ബ്ലോക്ക്എംപ്ലോയീസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായിരുന്ന എൻ.കെ ഗോപാലൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു.

## Article Content

**ഓർക്കാട്ടേരി: **ദേശീയ അധ്യാപക അവാർഡു ജേതാവും പൊതു പ്രവർത്തകനും വടകര ബ്ലോക്ക്എംപ്ലോയീസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായിരുന്ന എൻ.കെ ഗോപാലൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു.

അദ്ദേഹത്തിന്റെ സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ആർ ജെ ഡി ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ, ഏറാമല പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.കെ കുഞ്ഞിക്കണ്ണൻ, സീപ്പക്ക് ചെയർമാൻ തില്ലേരി ഗോവിന്ദൻ ,കെ.ശശികുമാർ,ടി.എൻ.കെ ശശീന്ദ്രൻ, ഒ.പി.മൊയ്‌തു, പി.രമേഷ് ബാബു, പി.കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266651/commemoration-death-anniversary-nkgopalan-master-observed)