ഓർക്കാട്ടേരി: പി.കെ.മെമ്മോറിയൽ യുപി സ്കൂൾ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. വാശിയേറിയ മത്സരത്തിൽ അൽ അഹ്ലി ടീമിനെ പരാജയപ്പെടുത്തി അൽ ഖുസ്സ് ചാമ്പ്യൻമാരായി.


ഒഞ്ചിയം മണ്ടോടി ഫുട്‌ബോൾ ടർഫിൽ നടന്ന മത്സരം ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് വി.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു
പിടിഎ വൈസ് പ്രസിഡന്റ് ഹംസ ചേരിയിൽ, പിടിഎ അംഗം കെ.കെ നവാസ്, ഹെഡ്മിസ്ട്രസ്സ് ടി.എൻ സീന, മതർ പിടിഎ ഭാരാവാഹികളായ സൗദ, ഫാരിഷ സ്കൂൾ അധ്യാപിക എൻ. റംല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കെ. സിറാജ് സ്വാഗതവും ഹാജറ എരഞ്ഞോളി നന്ദിയും പറഞ്ഞു.
#students #lined #raucous #football #tournament #turned #excitement