---
title: "ഓർക്കാട്ടേരിയിൽ ഇഫ്താർ മീറ്റും സ്നേഹ സംഗമവും സംഘടിപ്പിച്ചു "
english_title: "#Iftar #meet #snehasangamam #organized #Orkkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274707/iftar-meet-snehasangamam-organized-orkkattery"
published_at: "2025-03-05T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c873532f6f0_Untitled-1.jpg"
keywords: []
---

# ഓർക്കാട്ടേരിയിൽ ഇഫ്താർ മീറ്റും സ്നേഹ സംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** ഓർക്കാട്ടേരി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓർക്കാട്ടേരി യൂണിറ്റ് കമ്മിറ്റി ഇഫ്താർ മീറ്റും സ്നേഹ സംഗമവും ശ്രദ്ധേയമായി. ജനപ്രതിനിധികൾ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

## Article Content

ഓർക്കാട്ടേരി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓർക്കാട്ടേരി യൂണിറ്റ് കമ്മിറ്റി ഇഫ്താർ മീറ്റും സ്നേഹ സംഗമവും ശ്രദ്ധേയമായി. ജനപ്രതിനിധികൾ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

സ്നേഹ സംഗമം വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ ഉദ്ലാടനം ചെയ്തു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് വിനോദൻ പുനത്തിൽ അധ്യക്ഷത വഹിച്ചു.

ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് ഇഫ്താർ സന്ദേശം നൽകി. യൂത്ത് വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി നവാസ് കെ. കെ സ്വാഗതം പറഞ്ഞു.

ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഇ ഇസ്മയിൽ, യൂത്ത് വിംഗ് ജില്ലാ ജന: സെക്രട്ടറി ശ്രീജിത്ത് മേപ്പയൂർ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അമൽ അശോക്,യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയിൽ, ഹരിശ് ജയരാജ് ,ടി. എൻ. കെ പ്രഭാകരൻ , എ . കെ ഗോപാലൻ, ഷാജി, കിരൺജിത്ത്, സുധിഷ് മാസ്റ്റർ, എം. സി അശോകൻ , ലിജീഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു യുത്ത് വിംഗ് യൂണിറ്റ് ട്രഷറർ അമീർ വളപ്പിൽ നന്ദി പറഞ്ഞു.

യൂത്ത് വിംഗ് സാരഥികമായ വിജേഷ് എം.കെ,നിശാന്ത് തോട്ടുങ്കൽ, ഷുഹൈബ് എം.കെ, ആരിഫ് അസ്മ , സലാം ഫാമിലി എന്നിവർ നേതൃത്യം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274707/iftar-meet-snehasangamam-organized-orkkattery)