ഓർക്കാട്ടേരി: ഓർക്കാട്ടേരി എൽ പി സ്കൂളിന്റെയും നളന്ദ നഴ്സറി സ്കൂളിന്റെയും വാർഷികം "റാപ്പ്സോഡി 25" ന്റെ ഭാഗമായി നളന്ദ നഴ്സറി കലോത്സവം സംസ്ഥാന കലോത്സവ വിജയി മൽഹാർ ഫെയിം മാസ്റ്റർ പി ഹരിനന്ദ് ഉദ്ഘാടനം ചെയ്തു.


മനോഹരമായ ഗാനങ്ങൾ ആലപിച്ചും മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ് വായിച്ചും ഹരിനന്ദ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ ആവേശമായി മാറി.
നേഴ്സറി വിദ്യാർത്ഥികളുടെ മനോഹരമായ കലാപരിപാടികളും സമ്മാനവിതരണവും നടന്നു. ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക കെ ബീന ടീച്ചർ അധ്യക്ഷയായി.
സ്കൂൾ മാനേജർ പി എം നാണു, കുളങ്ങര ഗോപാലൻ മാസ്റ്റർ, ബിജു മുക്കാട്ട്, ചന്ദ്രൻ ഏറാമല, കുനിയിൽ രവീന്ദ്രൻ, പുതിയടുത്ത് കൃഷ്ണൻ, പി എം പ്രമീള ടീച്ചർ, സുമാനന്ദിനി ടീച്ചർ, റീന ടീച്ചർ,ദിവ്യ ടീച്ചർ, ഹരിനന്ദിന്റെ മാതാപിതാക്കളായ ബിനീഷ്മാസ്റ്റർ,സജിന എന്നിവർ സംസാരിച്ചു.
#'Rhapsody25' #Nalanda #Nursery #Arts #Festival #organized