വികലമായ വികസന കാഴ്ചപ്പാട്; പൈപ്പ് ലൈൻ റോഡ് അടയ്ക്കുന്നത് ജനദ്രോഹ നടപടിയെന്ന് നാട്ടുകാർ

വികലമായ വികസന കാഴ്ചപ്പാട്; പൈപ്പ് ലൈൻ റോഡ് അടയ്ക്കുന്നത് ജനദ്രോഹ നടപടിയെന്ന് നാട്ടുകാർ
Mar 10, 2025 08:41 PM | By Anjali M T

ചോറോട്:(vatakara.truevisionnews.com) ദേശീയപാതക്ക് സമാന്തരമായി ചോറോട് മുതൽ കൈനാട്ടി വരെ നീണ്ടുകിടക്കുന്ന പൈപ്പ് ലൈൻ റോഡ് എന്നറിയപ്പെടുന്ന സമാന്തരപാത ദേശീയപാതയിലേക്ക് പ്രവേശനമില്ലാതെ അടയ്ക്കുന്നത് ജനദ്രോഹ നടപടിയെന്ന് നാട്ടുകാർ.

ചോറോട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമുള്ള ചേന്ദമംഗലം മലോൽമുക്ക് റോഡിലേക്കുള്ള ഗതാഗതം ദേശീയപാതയുടെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പൂർണമായും ഇല്ലാതാവും.


ചോറോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ചോറോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, റാണി പബ്ലിക് സ്കൂൾ, ചേന്ദമംഗലം എൽ പി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലേക്കുമുള്ള പ്രധാന റോഡും കൂടിയാണ് ഇത്.

ചോറോട് പഞ്ചായത്തിലെ കിഴക്കൻ മേഖലയിലുള്ള ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ റോഡിലേക്ക് ദേശീയപാതയിൽ നിന്നും പ്രവേശനം നൽകണമെന്ന് നിരന്തരമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.


ദേശീയപാതയിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടായാലും. അടിയന്തര സാഹചര്യങ്ങളിലും ഉപയോഗപ്രദമാകുന്ന സമാന്തര റോഡാണ് അടച്ചുപൂട്ടുന്നത്.

ചോറോട് ഓർബ്രിഡ്ജ് തൊട്ട് കൈനാട്ടിപാലം അവസാനിച്ച് ഓർക്കാട്ടേരി ഭാഗത്തേക്കും തിരിച്ചും തടസ്സമില്ലാത്ത യാത്ര സാധ്യമാകുന്ന വഴിയടക്കുന്നത് ജനദ്രോഹ നടപടിയാണെന്നാണ് നാട്ടുകാരുടെ പക്ഷം. ആശുപത്രിയിലേക്കും മറ്റും പോകേണ്ട സാഹചര്യം വന്നാൽ ദീർഘദൂരം ചുറ്റിതിരിഞ്ഞ് പോകേണ്ട സാഹചര്യമാണ് വന്നുചേരുന്നത്. കുറേ ആളുകൾക്ക് വേഗത്തിൽ സഞ്ചരിക്കുന്നതിന് വേണ്ടി ചില പ്രദേശങ്ങളുടെയാകെ വഴിമുട്ടിക്കുന്നത് വികലമായ വികസന കാഴ്ചപ്പാടാണ്. പ്രദേശവാസികളുടെ വഴിമുടക്കരുതെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്.

#flawed #development #vision #Locals #closing #pipelineroad #act #treason

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories










News Roundup