എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക - തുളസീധരൻ പള്ളിക്കൽ

എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക - തുളസീധരൻ പള്ളിക്കൽ
Mar 16, 2025 04:50 PM | By Anjali M T

വടകര :(vatakara.truevisionnews.com) അന്യായമായി ഇ ഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി വടകര ടൗൺ ഹാളിൽ സംഘടിപ്പിച്ച ഐക്യ ദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.


എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് മാസ്റ്റർ , സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി , ടി കെ മാധവൻ (വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ്), സലീം കരാടി (എസ്ഡിടിയു സംസ്ഥാന സെക്രട്ടറി), ഇസ്മയിൽ കമ്മന, ഫൗസിയ ആരിഫ് (വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി), ശശിധ്രൻ ബപ്പൻക്കാട്ട് (ആക്ടിവിസ്റ്റ്), മുഹമ്മദ് മാസ്റ്റർ (നാഷണൽ ലീഗ് ജില്ല സെക്രട്ടറി), മഞ്ജുഷ മാവിലാടം ( വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന ട്രഷറർ), സജീർ എടച്ചേരി (സോളിഡാരിറ്റി ജില്ലാ സെക്രട്ടറി), മഹേഷ് ശാസ്ത്രി (ദളിത് ആക്ടിവിസ്റ്റ്), വേലായുധൻ പിടി (അംബേദ്കറിസ്റ്), പിടി അഹമ്മദ് (നവചിന്ത സാംസ്കാരിക വേദി പ്രസിഡൻ്റ്), അഡ്വ ഇ കെ മുഹമ്മദലി (ആൾ ഇന്ത്യ ലോഴേസ് കൗൺസിൽ), റംഷീന ജലീൽ, ഷബ്ന തച്ചംപൊയിൽ, മുഹമ്മദ് മുജാഹിദ് (ഫ്രറ്റേണിറ്റി, ജില്ലാ ജനറൽ സെക്രട്ടറി), എൻ അഹ്മദ് മാസ്റ്റർ (റിട്ടേർഡ് ഡിഡി ഇ), ഹക്കീം പി എസ് ( മുനിസിപ്പൽ കൗൺസിലർ) എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ചു സംസാരിച്ചു.


എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ഷെമീർ, എപി നാസർ, കെ അബ്ദുൽ ജലീൽ സഖാഫി (എസ്ഡിപിഐ ജില്ലാ വൈ പ്രസിഡൻ്റ്), അബ്ദുൽ ഖയ്യൂം (എസ്ഡിപിഐ ജില്ലാ സെക്രട്ടറി), ജില്ലാ പ്രവർത്തക സമിതിയംഗങ്ങളായ കെപി ഗോപി, കെപി മുഹമ്മദ് അഷറഫ്, ഫായിസ് മുഹമ്മദ്, സഫീർ എം കെ, ശറഫുദ്ദീൻ വടകര, ബി നൗഷാദ് വടകര മണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല എന്നിവർ സംസാരിച്ചു.

#Release #MKFaizi #unconditionally #ThulasidharanPallikkal

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories










News Roundup