Featured

വടകര അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

News |
Mar 18, 2025 07:25 AM

വടകര : അഴിയൂരിൽ അനധികൃതമായി കടത്തിയ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ.

മലപ്പുറം വേങ്ങരയിൽ പാലശ്ശേരി മൂസക്കുട്ടി (45) ആണ് പിടിയിലായത്. 18 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇന്നലെ വൈകീട്ട് 4.30 മണിക്ക് മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

കോഴിക്കോട് ഐ.ബിയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ വടകര എക്സൈസ് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കലും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാക്കുന്നത്.

എക്സൈസ് പാർട്ടിയിൽ പ്രിവൻറിവ് ഓഫീസർ ഗ്രേഡ് ഷൈജു.പി.പി, സായിദാസ് കെ.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ.കെ എന്നിവർ പങ്കെടുത്തു.

#Youth #arrested #36 #bottles #Mahe #liquor #Vadakara #Azhiyur

Next TV

Top Stories