വടകര : (vatakaranews.in ) വടകരയിൽ കുറുക്കന്റെ ആക്രമണം. പന്ത്രണ്ടുപേർക്ക് പരിക്ക് . ഇന്നലെ രാത്രിയോടെ വടകരയ്ക്ക് സമീപം മങ്കലാട് , കടമേരി, പ്രദേശങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്.


പതിനഞ്ചുവയസുകാരനായ വിദ്യാർത്ഥിയെയും മാതാവിനെയും വീട്ടിൽ കയറിയാണ് കുറുക്കൻ ആക്രമിച്ചത്. നിരവധി പേർക്ക് ഇതിനോടകം തന്നെ കടിയേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
മറ്റുള്ളവർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. രാത്രി പത്തിനൊന്ന് മണിയോടെ തുടങ്ങിയ അക്രമണത്തിനൊടുവിൽ നാട്ടുകാർ ചേർന്ന് കുറുക്കനെ തള്ളി കൊന്നിട്ടുണ്ട്.
#Fox #attack #Vadakara #Twelve #people #were #bitten #then #locals #beat #fox #death