ആയഞ്ചേരി: (vatakara.truevisionnews.com) 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേയ്സ്റ്റ് ദിനത്തിൽ കേരളം മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ശുചിത്വ പ്രഖ്യാപനം നടന്നു. ഒരു വർഷക്കാലം നീണ്ടുനിന്ന ക്യാമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്.


ഒന്നാം ഘട്ടത്തിൽ വാർഡിലെ സ്‌കൂളും അംഗൻവാടിയും ഗ്രേഡിങ്ങിലൂടെ ഹരിത സ്ഥാപനങ്ങളായ് പ്രഖ്യാപിച്ചു. വാർഡിലെ 16 കുടുബശ്രീ അയൽകൂട്ടങ്ങളും ഹരിത അയൽകൂട്ടങ്ങളായ് പ്രഖ്യാപിച്ചു.
വാർഡിലെ പ്രധാന കവലകളായ മാക്കം മുക്ക്, കെ.വി പീടിക, ആയഞ്ചേരി തെരു എന്നിവിടങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.
മാർച്ച് 14 ന് വാർഡിനെ 6 കേന്ദ്രങ്ങളായ് ഭാഗിച്ച് നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത പൊതു ഇടങ്ങളിലെ ശുചികരണവും പൂർത്തിയാക്കിയാണ് വാർഡ് ശുചീകരണ പ്രഖ്യാപനം നടന്നത്.
കടമേരി എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രഖ്യാപന സദസ്സിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ സ്റ്റാറ്റസ് അവതരണം നടത്തി.
വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര കെ, രാജീവൻ പുത്തലത്ത്, രാജിഷ കെ.വി, ഷിജിന ഇ, ശ്രീനാഥ് എന്നിവർ സംസാരിച്ചു. പങ്കെടുത്തവരല്ലൊം ശുചിത്വ പ്രതിജ്ഞയെടുത്തു
#garbage #free #New #Kerala #Ayanjary #Grama #Panchayath #Ward #makes #cleanliness #declaration