---
title: "പന്നി ശല്യം; മംഗലാട് മേഖലയിൽ പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് വ്യാപകം"
english_title: "#Pig #nuisance #Pigs #destroying #agricultural #crops #widespread #Mangalad #region"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/277243/pig-nuisance-pigs-destroying-agricultural-crops-widespread-mangalad-region"
published_at: "2025-03-18T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d91c60b637d_panni.jpg"
keywords: []
---

# പന്നി ശല്യം; മംഗലാട് മേഖലയിൽ പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് വ്യാപകം

> **Lead Summary:** **ആയഞ്ചേരി: **മംഗലാട് മേഖലയിൽ പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് വ്യാപകം. പകൽ പോലും കൂട്ടമായി സഞ്ചരിക്കുന്ന പന്നികൾ പ്രദേശത്തെ കാർഷിക വിളകൾ ഒന്നടക്കം നശിപ്പിക്കുന്നത് പതിവായി.

## Article Content

**ആയഞ്ചേരി: **മംഗലാട് മേഖലയിൽ പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് വ്യാപകം. പകൽ പോലും കൂട്ടമായി സഞ്ചരിക്കുന്ന പന്നികൾ പ്രദേശത്തെ കാർഷിക വിളകൾ ഒന്നടക്കം നശിപ്പിക്കുന്നത് പതിവായി.

കഴിഞ്ഞ ദിവസം വെബ്രോളി കുഞ്ഞമ്മതിന്റെ മുപ്പതോളം വാഴകളാണ് നശിപ്പിച്ചത്.

പള്ളിക്കുനി ഇബ്രാഹിമിന്റെയും പനയുള്ളതിൽ അമ്മത് ഹാജിയുടെയും ഉൾപ്പെടെ ഒട്ടേറെ കർഷകരുടെ വാഴകളും തെങ്ങിൻ തൈകളും ചേമ്പുകളും മറ്റും നശിപ്പിച്ചു.

ഈ അവസ്ഥയിൽ കർഷകർ കൃഷി ഇറക്കാൻ മടിക്കുകയാണ്. തോക്കിന് ലൈസൻസ് ഉള്ളവർക്ക് ക്ഷാമമായതിനാൽ പന്നികളെ കൊന്നൊടുക്കാൻ പ്രയാസപ്പെടുന്നുണ്ട്. മാത്രവുമല്ല ഇത്തരക്കാർക്ക് വലിയ തുക കൊടുക്കേണ്ടത് ബാധ്യതയാവുകയാണ്.

വിളകൾ നശിപ്പിച്ച സ്ഥലം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ.സുരേന്ദ്രൻ സന്ദർശിച്ചു.

കർഷകരെല്ലാം ഇൻഷൂറൻസ് എടുത്ത് സംരക്ഷിതരാവണമെന്ന് മെമ്പർ പറഞ്ഞു. വെബ്രോളി കുഞ്ഞമ്മത്, പുലയൻ കുനി പോക്കർ, വെബ്രോളി ബഷീർ, വെബ്രോളി അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/277243/pig-nuisance-pigs-destroying-agricultural-crops-widespread-mangalad-region)