ഓർക്കാട്ടേരി: (vatakara.truevisionnews.com) ഓർക്കാട്ടേരിയിൽ എടച്ചേരി പോലീസ് നടത്തിയ റെയിഡിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുത്തൂർ താഴക്കുനി സുജീഷ്‌കുമാറിനെയാണ് (42) എടച്ചേരി പോലീസ് ഇൻസ്പെക്ടർ ടി.കെ.ഷിജുവും സംഘവും പിടികൂടിയത്.


ഇയാളിൽ നിന്ന് 0.48 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഏറാമല വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറിയാണ് പ്രതി. ഇന്നലെ രാത്രിയാണ് സംഭവം.
പോലീസ് പട്രോളിംഗിനിടയിൽ ഏറാമല റോഡിൽ 220 കെ വി സബ് സ്റ്റേഷന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട സുജീഷ്‌കുമാറിനെ പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
എഎസ്ഐ രാംദാസ്, എസ്സിപിഒ അനീഷ്, സിപിഒമാരായ ശ്രീജിത്ത്, രാഹുൽ, ഹോം ഗാർഡ് റോഷിൽ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
#MDMA #bust #Orkkatteri #Weavers #Society #secretary #arrested